≡ സെപ്റ്റംബര്‍ 2016

എഡിറ്റോറിയല്‍

പ്രിയപ്പെട്ടവരേ,

നാടും വീടും ഏറ്റവും തെളിമയിൽ മനസ്സുകളിൽ നിറയുന്ന സമയമാണ് ഓണക്കാലം. നന്മകൾ മാത്രം എന്നും ഓർമയിൽ നിറക്കുന്ന ഒരു നല്ല കാലം.

ഒരുപാട് ദൂരെയിരുന്നു കൊണ്ട് നാടിന്റെ സ്പന്ദനം അറിയാനുള്ള മലയാളിയുടെ ഒരു ശ്രമം കൂടിയാണ് ഓരോ ഓണക്കാലവും ഓരോ ഓണാഘോഷവും.

ഓർമയ്ക്ക് പേരാണിതോണം എന്നോർത്തുകൊണ്ട്, ഇ-മഷിയുടെ എല്ലാ വായനക്കാർക്കും കുടുംബാംഗങ്ങൾക്കും സ്നേഹവും സന്തോഷവും നിറഞ്ഞ ഓണം ആശംസിക്കുന്നു.

ഊണുണ്ട് നിറഞ്ഞ വയറിനു കൂട്ടായ് വായിച്ചു നിറയാൻ വിഭവങ്ങളുമായി തന്നെയാണ് ഓണത്തിന് ഇ-മഷി എത്തുന്നത്.

വായിക്കുക, സ്നേഹം പടർത്തുക.

സ്നേഹപൂർവ്വം,
ഇ-മഷി

↑ top