≡ സെപ്റ്റംബര്‍ 2016
പുസ്തകപരിചയം

പുസ്തകപരിചയം - മഞ്ഞവെയിൽ മരണങ്ങൾ

മഞ്ഞവെയിൽ മരണങ്ങൾ ...

''ഭൂരിപക്ഷം നോക്കി സ്വീകരിക്കേണ്ട ഒരു നിലപാടല്ല, അത് തനിച്ചായാല്‍ പോലും ചെയ്യേണ്ട കാര്യമാണ്, അതിനു ഒരു കഥാകാരന്റെയും പിന്തുണ എനിക്കാവശ്യമില്ല. 'ഓപ്പറേഷന്‍ ഡീഗോ ഗാര്‍ഷ്യ ഭാഗം മൂന്ന് ' എന്ന പേരിട്ടു കൊണ്ട് ഞാനിതിനു ഇന്ന് തുടക്കം കുറിക്കുന്നു. .... ''

നിബു ആ കൂട്ടത്തില്‍ നിന്നും ഇറങ്ങിപ്പോയി. ബിജുവും നട്ടപ്രാന്തനും നിബുവിനെ അനുഗമിച്ചു.-

--(മഞ്ഞ വെയിൽ മരണങ്ങൾ ) വായിച്ചു തുടങ്ങിയപ്പോള്‍ ഒരിളം കാറ്റായും വായന പുരോഗമിക്കും തോറും ഒരു കൊടുംകാറ്റായും വായന തീര്‍ന്നിട്ടും നീറിപ്പുളക്കുന്ന ഒരു ചുഴലിയായും മഞ്ഞ വെയില്‍മരണങ്ങള്‍ എന്നെ പിന്തുടരുമ്പോള്‍ നിബു...., ബിജുവിനും നട്ടപ്രാന്തനും പിന്നാലെ ഞാനും നിബുവിനെ അനുഗമിക്കുന്നു.

തീര്‍ച്ചയായും ആട് ജീവിതത്തിലെ ബെന്യാമിനെ അല്ല ഇവിടെ കാണുന്നത്.

വായനക്കാരനെ ഒപ്പം കൂട്ടിക്കൊണ്ട് പോകാനുള്ള ഒരു മായാജാലം ഇതിന്റെ രചനയില്‍ ആദ്യന്തം പ്രകടമാണ് ... . സാധാരണ വായനക്കാരന് മനസ്സിലാകുന്ന ഭാഷയില്‍ എഴുതുന്നതാണ് ഇതിന്റെ പോരായ്മയെങ്കില്‍ ആ പോരായ്മയാണ് എന്നിലെ വായനക്കാരിയെ ആകര്‍ഷിച്ചത്. കാരണം ഞാന്‍ ഒരു സാധാരണക്കാരിയാണ്. ചര്‍ച്ചാവേദികളില്‍ അഭിപ്രായം പറയാനോ, നിരൂപണങ്ങളിലൂടെ പോസ്റ്റു മോര്‍ട്ടം നടത്താനോ എനിക്ക് കഴിവില്ല.

കടലിന്റെ ആഴങ്ങളില്‍ മുങ്ങിത്തപ്പി മുത്തുകള്‍ ശേഖരിക്കാനല്ല, കിലുകിലെ ചിരിച്ചൊഴുകുന്ന അരുവികള്‍ക്കൊപ്പം ഒഴുകി നീങ്ങാനാണ് എനിക്കിഷ്ടം...

അതുകൊണ്ടു തന്നെ എനിക്ക് ഇഷ്ടപ്പെട്ടത് ഇഷ്ടപ്പെട്ടു എന്ന് പറയുന്നതില്‍ ഒട്ടും ശങ്ക തോന്നുന്നില്ല.

മഞ്ഞ വെയില്‍ മരണങ്ങള്‍ ഒരു നോവല്‍ എന്ന നിലയില്‍ മാത്രം അല്ല എന്നില്‍ അനുഭവം നിറച്ചത്.

ഞാന്‍ അറിയാത്ത ഒരുപാട് യാഥാർഥ്യങ്ങളുടെ വെളിപ്പെടുത്തലുകള്‍ ആയും ഭൂമിശാസ്ത്രപരവും മതപരവും സാംസ്കാരികവും ആയ അറിവ് പകരലായും എന്നെ സ്വാധീനിച്ചു.

അതിലെ കഥാപാത്രങ്ങളുടെ സുഖദു:ഖങ്ങളും പരിഭ്രാന്തികളും എന്നിലും അതേ അളവില്‍ നിറഞ്ഞു.

നെടുമ്പാശ്ശേരിയെ മറന്നു, ബെന്യാമിനെ മറന്നു. ക്രിസ്റ്റി അന്ത്രപ്പേറും അയാളെ ചുറ്റിപ്പറ്റിയുള്ളവരും വലിയോരാവേശമായി എന്നില്‍ നിറഞ്ഞു.

''ഒടുക്കം കഥയെല്ലാം തീര്‍ന്നു കഴിയുമ്പോള്‍ പറച്ചിലുകാരനും കേൾവിക്കാരനും ഒരു പോലെയുണ്ടാകുന്ന നൈരാശ്യം'' എന്നെയും ബാധിച്ചു.

കഥ തീരേണ്ടിയിരുന്നില്ല....തീര്‍ന്നില്ലല്ലോ അല്ലേ..?.

ബ്ലോഗും ഓര്‍ക്കുട്ടും ഫേസ് ബുക്കും സ്‌കൈപ്പും ചാറ്റുമെല്ലാം അതതിന്റെ അനന്ത സാധ്യതകളുടെ സൂചകങ്ങളായി.

അനിലും സലീമും സുധിമാഷും ബിജുവും നിബുവും സജുവുമെല്ലാം ബെന്യാമിനൊപ്പം എനിക്കും പ്രിയപ്പെട്ടവരായി.

ബെന്യാമിന്‍, അഭിനന്ദനത്തിനു ഏതു വാക്കുകള്‍ സ്വീകരിക്കണമെന്ന് നിശ്ചയമില്ല.

മേല്‍വാക്കുകളില്‍ എന്റെ ആത്മാവിന്റെ സ്പന്ദനം കേള്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ ...അത് സ്വീകരിക്കുക.

വലിയവനാകും.....

↑ top