≡ ഒക്ടോബർ 2016
ഷീന ശബാന
പാചകം

ക്യാരറ്റ് കേക്ക്

ചേരുവകൾ:

 • മൈദ മാവ് - 2 കപ്പ്
 • ബേക്കിങ്ങ് പൗഡർ - 2റ്റീസ്പൂൺ
 • സോഡാ പൊടി - 1 റ്റീസ്പൂൺ
 • ഉപ്പ്-1റ്റീസ്പൂൺ
 • പട്ട പൊടിച്ചത് - 1.5 റ്റീസ്പൂൺ
 • ജാതിക്ക പൊടിച്ചത് - 1/2 റ്റീസ്പൂൺ
 • പഞ്ചസാര - 1.5 കപ്പ്
 • മുട്ട - 4 എണ്ണം
 • എണ്ണ -1 കപ്പ്
 • ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് - 3 കപ്പ്
 • കശുവണ്ടി പരിപ്പ് ചെറുതായി നുറുക്കിയത് - 1 കപ്പ്

ഉണ്ടാക്കുന്ന വിധം:

ഓവൻ 170° പ്രീഹീറ്റ് ചെയ്യുക. ഒരു പാത്രത്തിൽ മൈദ, ബേക്കിംഗ്‌ പൗഡര്‍, സോഡാ പൊടി, പട്ട പൊടി, ജാതിക്ക പൊടി, ഉപ്പ് ഇവ നന്നായി യോജിപ്പിച്ചതിനു ശേഷം അരിച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ മുട്ടയും പഞ്ചസാരയും നന്നായി അടിച്ച്‌ പതപ്പിക്കുക. ഇതിലേക്ക് കുറേശ്ശയായി എണ്ണ ഒഴിച്ച് ഇളക്കുക. അരിച്ച് വെച്ചിരിക്കുന്ന മാവിലേക്ക് കുറേശ്ശയായി മുട്ടക്കൂട്ട് ചേർത്തിളക്കുക. ഇതിലേക്ക് ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും കശുവണ്ടി പരിപ്പ് ചെറുതായി നുറുക്കിയതും യോജിപ്പിക്കുക. ശേഷം കേക്ക്‌ ടിന്നില്‍ എണ്ണ പുരട്ടി മൈദ തട്ടി കേക്ക്‌ കൂട്ട്‌ ഒഴിച്ച്‌ ഓവനില്‍ 45 മിനിറ്റ് ബേക്ക്‌ ചെയ്‌തെടുക്കുക.

Photos: ഷീന ശബാന

↑ top