≡ മാര്‍ച്ച്‌ 2016 ലക്കം
നർമം

വെറും ദാസന്‍

"ഹ ഹ!! ദാസേട്ടാ, അവൾടെ പേര് മീനാക്ഷി..! അവളുടെ കണ്ണ് കണ്ടിട്ടുണ്ടോ ദാസേട്ടൻ..? "

"ഇല്ല എനിക്കെന്താ എല്ലാരുടേം കണ്ണ് നോക്കലാണോ പണി ..?"

"കോങ്കണ്ണാ... പ്ർ.. !! വേറെ ഒരുത്തൻ ഉണ്ട് അവന്‍റെ പേര് സന്തോഷ്‌. ഞാൻ അവനെ ഇന്നേവരെ സന്തോഷത്തോടെ കണ്ടിട്ടില്ല ദാസേട്ടാ ...! പേര് ചുമ്മാ വീട്ടുകാർക്കിട്ടാൽ മതിയല്ലോ ലെ ..! "

"എനിക്ക് അതങ്ങിട്‌ ഇഷ്ടായില്ല എന്ന് തന്നെ പറയാം, നീ എന്തിനാ മറ്റുള്ളോരുടെ പേരും നാളും ഒക്കെ നോക്കി ചേർച്ച നോക്കുന്നെ... നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ? നിന്‍റെ പേരിനെ ഗ്രീക്ക് ഭാഷയിൽ 'കോഴി' എന്നാ അർത്ഥം എന്ന് കരുതി നീ കോഴിയാണോ...? ഹാ ചുമ്മാ വേണ്ടാത്തതൊന്നും പറയണ്ട... !!"

(ഗ്രീക്ക് ഭാഷ "ആ" യിൽ തുടങ്ങുമോ "ക" യിൽ തുടങ്ങുമോ എന്ന് പോലും എനിക്കറിയില്ല. എങ്കിലും അവളോടല്ലേ ഇങ്ങനെ തട്ടി വിടാൻ പറ്റൂ.)

"അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ദാസേട്ടാ..! അവളുടെ പേര് ചോദിച്ചപ്പോൾ അവൾ ജാഡ കാണിച്ചു. പറഞ്ഞില്ല. ഐഡി കാർഡിൽ മീനാക്ഷി എന്ന് കണ്ടു !" അവള്‍ മുഖം വീര്‍പ്പിച്ചു.

"ഹും എങ്കിലും ഇങ്ങനെ കളിയാക്കാൻ പറ്റില്ല. ആദ്യം നമ്മൾ എല്ലാം തികഞ്ഞതാണോ എന്ന് സ്വയം വിലയിരുത്തണം. ഹും... കേട്ടോ ....?"

ഹാ ...!!! ദാസേട്ട ദാസേട്ട എന്ന് വിളിക്കുന്ന അവൾ ശ്രമിച്ചില്ല എന്‍റെ പേരിന്‍റെ അർത്ഥം മനസിലാക്കാൻ.... ഭാഗ്യം...!!! രാമദാസ്‌ (രാമന്‍റെ ദാസൻ) ഹനുമാൻ ആണെന്ന് പണ്ടെന്നോ ആരോ പറഞ്ഞത് കൊണ്ടാണ് എന്‍റെ എഫ് ബി നെയിം പോലും വെറും ദാസൻ ആക്കിയത് ..!

എന്ന് സ്വന്തം
വെറും ദാസൻ കാവശ്ശേരി

↑ top