≡ മാര്‍ച്ച്‌ 2016 ലക്കം
കവിത

ഏകാകി

അലസമായ സായാഹ്നത്തിൽ
ക്ഷണം കൂടാതെ കടന്നെത്തിയ,
ജീർണിച്ച ചിന്തകൾ...!

ചികഞ്ഞെടുക്കാൻ മടിച്ചെങ്കിലും
ഒന്നൊന്നായി എന്നിലേക്ക്‌ ആഞ്ഞടിക്കുന്നു..!

എന്തിനെന്ന ചോദ്യ
എവിടെയും ബാക്കി നിർത്തി
സിരകളിൽ രക്തം കുത്തിയൊഴുകി
എന്റെ സ്വസ്ഥത കെടുത്തുന്നു..!

എന്നിൽ ഞാൻ കുഴിച്ചു മൂടിയ
മറ്റൊരുവളെ, യാതൊരു
ദയയും കൂടാതെ വിളിച്ചുണർത്തുന്നു..!

അടർന്നു പോയ ജീവിതത്തിന്റെ
ഓരോ ഇതളുകളും നഷ്ട്ടങ്ങളും
വേദനകളും സമ്മാനിച്ച്‌
കൂസലില്ലാതെ കടന്നു പോയപ്പോൾ
ഇവിടെ ഞാൻ തനിച്ചാകുന്നതു പോലെ..!

ഒരു യുഗത്തിന്റെ കണ്ണുനീർ
കുടിച്ചു വറ്റിയ എന്റെ കണ്ണുകൾ
പ്രതീക്ഷയറ്റ കിനാക്കളെ
ഇന്ന് തേടുന്നുവോ?

↑ top