≡ ജൂണ്‍ 2016 ലക്കം
കവിത

മഷി തീര്‍ന്ന ഇഴകള്‍

വര: അസ്രൂസ്

വേരോടെ പിഴുതെറിഞ്ഞാലും
വീറോടെ പൊട്ടിമുളക്കും,

കടുപ്പത്തില്‍ നിറം പൂശിയാലും
പുതുമഴയ്ക്കെന്ന പോല്‍
ഒലിച്ചു തെളിയും,
സമയം അടുക്കുന്നുവെന്നോര്‍മ്മിപ്പിച്ച്
കണ്ണാടിയില്‍ കാണ്‍കെ
പുഞ്ചിരിക്കും,

യാത്രയ്ക്കായ് പാഥേയമൊരുക്കിയോ എന്ന്
ചോദിക്കാതെ ചോദിക്കും.
ഒളിപ്പിച്ച് വച്ചൂടേയെന്ന്,
ഇപ്പോഴും ചെറുപ്പമെന്ന് ആരോ,
മോഹിപ്പിച്ച് കൊണ്ടേയിരിക്കും.

എത്രമേലൊളിച്ചിരുന്നാലും
വിട്ടുപോവണമിവിടം
എന്നോര്‍മ്മിക്കാന്‍ അരുമയായ്
വളര്‍ത്തുന്നുണ്ട് ഞാന്‍
വെളുത്ത കുറുനിരകളെ!

↑ top