≡ ജൂലൈ 2016
കവിത

പ്രതീക്ഷ

മഴ കൊണ്ട് നിറയുന്ന കാര്‍മേഘം
ആയി നീ മാറുമെങ്കില്‍,
മഴയത്ത് കേഴുന്ന വേഴാമ്പലിനെപ്പോല്‍
ഞാന്‍ കാത്തിരിക്കാം,
നീ വരുമെങ്കില്‍....

എന്‍ ധാത്രിയെ തഴുകി വരുന്ന
നിന്‍റെ മണമുള്ള വരവിനെ-
സന്തോഷത്തോടെ ഞാന്‍ കാത്തിരിക്കാം,
നീ വരുമെങ്കില്‍....

ഓരോ പുല്‍നാമ്പിനും സന്തോഷം
പകരുന്ന നിന്‍റെ കാലടികളെ
നെഞ്ചോടു ചേര്‍ത്ത് വെയ്ക്കാം-
പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കാം,
നീ വരുമെങ്കില്‍....

ആര്‍ത്തട്ടഹസിച്ച് വരുന്ന നിന്‍റെ
പ്രളയത്തെ താലോലിക്കാന്‍ എനിക്കിഷ്ടമല്ല!
എന്നാലും,സ്നേഹത്തോടെ ഞാന്‍ കാത്തിരിക്കാം,
നീ വരുമെങ്കില്‍....

നിന്‍റെ ആനന്ദാശ്രുക്കള്‍ മഴത്തുള്ളിയായി
എന്നില്‍ പൊഴിയുമെങ്കില്‍,
എന്നും കൊതിയോടെ കാത്തിരിക്കാം,
നീ വരുമെങ്കില്‍ ....

↑ top