≡ ജൂലൈ 2016
പാചകം

ചിക്കൻ സമോസ

ചേരുവകൾ:

  • സവാള - 2 എണ്ണം(നീളത്തിൽ അരിഞ്ഞത്)
  • ഇഞ്ചി,വെളുത്തുള്ളി ചതച്ചത്- 1 ടേബിൾ സ്പൂൺ
  • കറിവേപ്പില - 1 തണ്ട്
  • പച്ചമുളക് - 1
  • ബോൺലെസ്സ് ചിക്കൻ - 150 ഗ്രാം(അല്പം കുരുമുളകും ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് വേവിച്ചതിനു ശേഷം കഷ്ണങ്ങളാക്കിയത്)
  • മഞ്ഞൾ പൊടി- 1 ടീ സ്പൂൺ
  • ഗരം മസാല- 1 ടീ സ്പൂൺ
  • മൈദ മാവ്- 1 കപ്പ് വെള്ളം
  • എണ്ണ, ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

ചിക്കൻ ഫില്ലിങ്ങ്:

ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള വഴറ്റുക. അതിലേക്ക് ഇഞ്ചി,വെളുത്തുള്ളി പേസ്റ്റും പച്ചമുളകും കറിവേപ്പിലയും ചേർക്കുക. ശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടിയും ഗരംമസാലയും നേരത്തേ തയ്യാറാക്കി വെച്ചിരിക്കുന്ന ചിക്കനും ആവശ്യത്തിന് ഉപ്പും ചേർത്ത് 5 മിനിട്ട് അടച്ച് വെച്ച് വേവിക്കുക. ശേഷം വാങ്ങി വെയ്ക്കുക.

മൈദ മാവ് ഉപ്പ് ചേർത്ത ചൂട് വെള്ളം ഉപയോഗിച്ച് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. ഓരോ ചപ്പാത്തിയും രണ്ടായി മുറിക്കുക. അതിൽ ഫില്ലിങ്ങ് നിറച്ച് മടക്കി ഒട്ടിച്ചെടുത്ത് എണ്ണയിൽ വറുത്തു കോരുക. സമോസ റെഡി!!! ഒരു ചായയുണ്ടാക്കി അതിനോടൊപ്പം കഴിച്ചോളൂട്ടോ...

ചിത്രം: ലേഖിക
↑ top