≡ ജനുവരി 2016 ലക്കം

ചുവപ്പ്

കവിത
ജിഷ

ചുവന്ന പുലരി


ചുവന്ന പുലരി
നെറ്റിയിലെ പൊട്ടിനും, സിന്ദൂരത്തിനും ചുവപ്പ്
മണിയറയില്‍ ‍നാണത്താല്‍ ചുവന്ന മുല്ലപ്പൂക്കള്‍
ഗര്‍ഭപാത്രത്തിന്റെ ചുവപ്പ്
കുഞ്ഞുടലിനും ചുവപ്പ്
ചുവന്ന തറ്റുടുത്ത ബാല്യം

പ്രണയമാകുന്ന ചുവന്ന റോസാപ്പൂക്കള്‍
കാത്തിരുന്ന ഗുല്‍മോഹര്‍ മരച്ചുവട്
അണിനിരന്ന ചെങ്കൊടികള്‍
ചിതറിത്തെറിച്ച ചോരത്തുള്ളികള്‍
ചിതയിലെരിഞ്ഞ ചുവപ്പ് പട്ടട

ചുവപ്പ് നാടകളില്‍ കുരുങ്ങി നിയമങ്ങള്‍
ചുവന്ന രക്തസാക്ഷി മണ്ഡപം
ചുവന്ന അസ്തമയസൂര്യന്‍
ചെമ്മണ്ണ് പുതച്ച വഴിയില്‍
കണ്ണുനീര്‍ ചുവപ്പുമായൊരമ്മ.......!!!!!

← ഉള്ളടക്കം