≡ ഫെബ്രുവരി 2017
പ്രണയകവിത

ജീവിതയാത്ര

കഥ മറന്നാ കളിയരങ്ങിൽ
തനിയെ ഞാൻ നിന്ന രാവിൽ
സ്വപ്നലോലപ്പൂഞ്ചിറകായ്
പറന്നിറങ്ങിയ ചാരുതേ..

മരങ്ങൾ പെയ്യും കണ്ണുനീരിൽ
കുതിർന്ന കളിമണ്ണായ ഞാൻ നിൻ
മൃദുല ലോലക്കൈവിരലാൽ
ഭംഗിയോലും ശില്പമായ്

എനിക്കു മാത്രം കേൾക്കുവാനായി
ഹൃദയതന്ത്രിക മീട്ടുക നീ
വന്നുദിക്കുക നറുനിലാവായി
നിന്നു കത്തുമെന്നിലായ്

കരം പിടിക്കുക, നടന്നു കൊൾക
ദൂരമേറെ പോകുവാനായ്
ശാന്തി തിങ്ങും വനസ്ഥലികൾ
കാത്തു നിൽപ്പുണ്ടാമവിടെ,
നമ്മെ കാത്തുനിൽപ്പുണ്ടാമവിടെ..!

↑ top