ഫെബ്രുവരി 2016 ലക്കം
കവിത

പ്രണയസങ്കീര്‍ത്തനം

ഞാനറിഞ്ഞിരുന്നില്ല സഖീ ,
ഒരിക്കലും ഞാനറിഞ്ഞിരുന്നില്ല
ഓര്‍മ്മകളുടെ പൂക്കള്‍ പറിച്ചു നീ
കാലപ്രവഹത്തിനപ്പുറം
പ്രണയം നട്ടുനനച്ചു വളര്‍ത്തി
ലഹരിയായെന്നെ നിന്റെ ഹൃത്തിലൊളിപ്പിച്ചിരുന്നത്


വിഷം തീണ്ടി മരിച്ചവന്‍ ഞാന്‍
ഇന്നിപ്പോള്‍
നിന്റെ പ്രണയമെന്നെ ഉന്മാദിയാക്കുന്നു
പേര് ചൊല്ലി വിളിക്കകരുതെന്നെ

ഒറ്റയ്ക്ക് വിടുക സഖീ ,
കാറ്റായി നീ തഴുകുമ്പോഴും
കടലായി നീ നിറയുമ്പോഴും
കാമിനിയായി നീയുറയുമ്പോഴും
കാഴചകള്‍ കലങ്ങി മരിച്ചു കഴിഞ്ഞിരുന്നു ഞാന്‍

നിന്റെ വേദനയഗ്‌നിയായി നിറയുമെന്നെനിക്കറിയാം
എന്റെ കാണാകിനാവുകള്‍ നീ പേറി
ആകാശം കയറുക
നിന്റെ പ്രതീക്ഷകളെ ഞാനിനി എന്ത് വിളിക്കും
നിന്റെ മടിയില്‍ തല ചായ്ക്കുവാന്‍
വല്ലാതെ കൊതിച്ചു പോകുന്നു ഞാന്‍

നിന്നിലേക്കലിയുവാന്‍ എനിക്ക് കൊതിയാകുന്നു
നീയൊരു പുഴയായി ജനിക്കാമോ..?

← ഉള്ളടക്കം
↑ top