ഫെബ്രുവരി 2016 ലക്കം
കവിത

പ്രണയകവിത

പൂത്തുലഞ്ഞ രാത്രി മുല്ലയില്‍
നിന്നുതിര്‍ന്നു വരും ഗന്ധവും,
ശാന്തമാം കാടിന്‍മടിയിലൂടൊഴുകുന്ന
കുഞ്ഞരുവി തന്‍ ഈണവും പ്രണയം !

ഇക്കരെ നിന്നും കാണുന്ന പുഴയുടെ
അക്കരപ്പച്ചതന്‍ സുന്ദര കാഴ്ചയും ,
ഉച്ചവെയിലില്‍ പൊള്ളുന്ന നേരത്ത്
തഴുകിയെത്തുന്നൊരു മന്ദമാം
കാറ്റിന്‍ തലോടലും പ്രണയം!

ആയിരം പൂവില്‍ നിന്നൂറ്റിയെടുത്തൊരു
തേനിന്‍റെ മധുരമാം ലഹരിയും,
പഞ്ചേന്ദ്രിയങ്ങളെ തൊട്ടുണര്‍ത്തുന്നൊരു
ബിവ്യമാം അനുഭൂതിയും പ്രണയം!

ഹൃദയത്തിലാഴത്തില്‍ മുളപൊട്ടി
വളരുന്ന,പൂക്കുന്ന, കായ്കുന്ന,
മധുരമാം കനിയാണ് പ്രണയം !

← ഉള്ളടക്കം
↑ top