ഫെബ്രുവരി 2016 ലക്കം
കുറുംകവിത

പ്രണയ ചുംബനം

നീ തൊട്ട വിരലും
നീ മുത്തിയ വിരലും
നീ മണത്ത ഗന്ധവും
എന്റേതായിരുന്നു .

അതില്‍ പിന്നെയാണ്
കാലം മുന്നോട്ടൊഴുകിയതും
കാട്ടാറിലെ ജലം വറ്റിയതും
കാറ്റ് കടലെടുത്തതു
നിശബ്ദത തന്നുകൊണ്ട്
എന്റെ പ്രണയമേ
നീ മറഞ്ഞതും !

എങ്കിലും ഓര്‍മ്മ തന്‍
വാതായനം തുറന്നിന്നും
നിന്നധരങ്ങള്‍ എന്നെ ചുംബിക്കുമ്പോള്‍
പറയൂ പകരം എന്ത് നല്‍കണം ?

← ഉള്ളടക്കം
↑ top