ഫെബ്രുവരി 2016 ലക്കം
കവിത

നിർവൃതി

നിർവൃതിത്താമരവള്ളിയില്‍ പൂവിട്ട ശോഭയില്‍,
മധുരമൊരോർമ്മതൻ നിർവൃതിയിൽ
എന്‍ കവിള്‍കുങ്കുമം ചാലിച്ച സന്ധ്യ പോല്‍,
തുടുത്ത ചുണ്ടിലിന്നാദ്യമായ് ചുംബിച്ചപോലെ ,
ആലസ്യത്തിന്റെ വിരിമാറിലമര്‍ന്നു
നയനങ്ങള്‍ കൂമ്പിയടയുന്നു.


ഇടനെഞ്ചില്‍ പേറി നടന്ന കിനാക്കള്‍,
മരുഭൂമില്‍ മഴയായി പെയ്തിരുന്നെങ്കില്‍
എന്നിലുയർത്തുന്ന പ്രണയവിസ്മയങ്ങൾ,
നിലാവിലലിയും നക്ഷത്രമായ്.

ഒരായിരം പൂത്തിരി കത്തുന്നു വിടപറയും രാവില്‍
വർണ്ണമയൂരത്തിന്‍ പീലി വിടര്‍ത്തിയാടുമ്പോള്‍ ,
എന്‍ ഹൃദയം മിടിപ്പുകളില്‍ നിന്നുയിർക്കൊണ്ട
നിന്നാത്മാവിൽ നിന്നുതിരുന്നൊരപൂർവരാഗമായി
പ്രണയസംഗീതതാളമായി ലയിക്കേണം ...
പ്രിയതോഴിയുടെ പ്രണയസല്ലാപത്തിന്‍റെ കാവൽക്കാരാ ,
നിൻ സ്മൃതികളും നിനവുകളും എൻ ഹൃദയച്ചെപ്പിൽ
പവിഴമുത്തുകള്‍ പോലെന്നും ഭദ്രം..........!

← ഉള്ളടക്കം
↑ top