ഫെബ്രുവരി 2016 ലക്കം
Cover Image: drmarcuslaux.com
പാചകം

പാചകം - റവ കേസരി

റവ കേസരി

Rava Kesari

ചേരുവകള്‍

 • റവ - ഒരു കപ്പ്
 • നെയ്യ് - മുക്കാല്‍ കപ്പ്
 • ചൂടുവെള്ളം - 2 കപ്പ്
 • പഞ്ചസാര - 2 കപ്പ്
 • പാല്‍ -1 സ്പൂണ്‍
 • ഏലയ്ക്ക -1 സ്പൂണ്‍
 • കശുവണ്ടിപ്പരിപ്പ്
 • ഉണക്കമുന്തിരി

പാകം ചെയ്യുന്ന വിധം

നെയ്യ് ഉരുക്കുക. ഇതിലേക്ക് റവയിട്ട് നല്ലപോലെ ഇളക്കണം. വെള്ളമൊഴിച്ച് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് വീണ്ടും ഇളക്കണം. മിശ്രിതം ഒരുവിധം കുറുകി വരുമ്പോള്‍ പാല്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക. പിന്നീട് ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്തിളക്കി വറ്റിക്കണം. ഇത് തണുക്കുമ്പോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം. മേമ്പൊടി കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍ വറുത്തെടുത്ത് ചേര്‍ത്താല്‍ കൂടുതല്‍ സ്വാദു ലഭിക്കും. കേസരിക്കു നിറം വേണമെങ്കില്‍ ഫുഡ് കളര്‍ ചേര്‍ക്കാം.

ആപ്പിള്‍ ഹണി കേക്ക്

ചേരുവകള്‍

 • ആപ്പിള്‍ ചെറുതായി അരിഞ്ഞത്-2 കപ്പ്
 • മുട്ട-3
 • ബട്ടര്‍-1 കപ്പ്
 • പഞ്ചസാര-1 കപ്പ്
 • മൈദ-1 കപ്പ്
 • വാനില എസന്‍സ്-3-4 ഡ്രോപ്‌സ്
 • തേന്‍-4 ടേബിള്‍ സ്പൂണ്‍
 • ബേക്കിംഗ് സോഡ-അര ടീസ്പൂണ്‍
 • ആല്‍മണ്ട് പൗഡര്‍-1 കപ്പ്

പാകം ചെയ്യുന്ന വിധം

ഒരു ബൗളില്‍ പഞ്ചസാര, മുട്ട, ബട്ടര്‍, വാനില എസന്‍സ് എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കി കലര്‍ത്തുക. ഇതിലേയ്ക്ക് മൈദ ചേര്‍ത്തിളക്കണം. ശേഷം ആല്‍മണ്ട് പൗഡര്‍, തേന്‍, ബേക്കിംഗ് സോഡ എന്നിവയും ചേര്‍ത്തിളക്കുക.

ഇവ എല്ലാം ചേര്‍ത്ത് നല്ലപോലെ ഇളക്കിക്കൂട്ടിയതിലേയ്ക്ക് ആപ്പിള്‍ നുറുക്കിയതു ചേര്‍ക്കണം. ചുവടല്‍പ്പം കട്ടിയുള്ള പാത്രത്തില്‍ ബട്ടര്‍ പുരട്ടുക. ഇതിലേയ്ക്ക് കേക്ക് മിശ്രിതം ഒഴിയ്ക്കണം. അവന്‍ 350 ഡിഗ്രിയില്‍ പ്രീഹീറ്റ് ചെയ്യണം. ഇതില്‍ കേക്ക് മിശ്രിതം വച്ച് 40 മിനിറ്റു ബേക്ക് ചെയ്യണം.

പ്രഷര്‍ കുക്കറിലാണ് തയ്യാറാക്കുന്നതെങ്കില്‍ വെള്ളത്തില്‍ അല്‍പം ഉപ്പു ചേര്‍ത്ത് ഇതിനു മുകളില്‍ മിശ്രിതമൊഴിച്ച പാത്രം വയ്ക്കുക. വിസിലിടാതെ അര മണിക്കൂര്‍ വേവിയ്ക്കുക. കേക്കു വെന്തു കഴിഞ്ഞാല്‍ തണുത്ത ശേഷം ഉപയോഗിയ്ക്കാം

← ഉള്ളടക്കം
↑ top