≡ ഏപ്രില്‍ 2017

എഡിറ്റോറിയല്‍

പ്രിയപ്പെട്ട വായനക്കാരേ..,

വിഷു, പെസഹ, ഈസ്റ്റർ, പൂരങ്ങൾ.....സ്കൂളവധിയുടെയും മാമ്പഴമണത്തിന്റെയും ഗൃഹാതുരത്വവുമായി വീണ്ടുമൊരു ഏപ്രിൽ.

ത്യാഗത്തിന്റെയും, വിശ്വാസത്തിന്റെയും, ഉയിർത്തെഴുന്നേൽപ്പിന്റെയും ഓർമ്മ പുതുക്കലുമായി ഈസ്റ്റർ ആഘോഷിക്കാനൊരുങ്ങുമ്പോൾ സ്നേഹം എല്ലാവരിലേക്കും പകരാനാകട്ടെ...

വേനൽച്ചൂടിൽ കേരളം ഉരുകുന്നു. തിരുത്താൻ കഴിയാത്ത ഒന്ന് പ്രകൃതിയോട് നാം കാട്ടുന്ന അനാദരവ് ആണെന്ന് പ്രകൃതി വീണ്ടും വീണ്ടും നമ്മെ ഓർമിപ്പിക്കുന്നു. ഇ-മഷി പറഞ്ഞത് ഓർമയുണ്ടല്ലോ, ദാഹിക്കുന്ന കിളികൾക്കായി ഒരു പാത്രം വെള്ളം പുറത്തു കരുതുക.

എല്ലാ വായനക്കാർക്കും വിഷു - ഈസ്റ്റർ ആശംസകൾ ....

നിറഞ്ഞ സ്നേഹം,
ഇ-മഷി ടീം.

ഇ-മഷിയിലേക്ക് നിങ്ങളുടെ രചനകൾ അയക്കേണ്ട വിലാസം: editor@@@@###emashi.###in

↑ top