≡ ഏപ്രില്‍ 2017
വിഷു രുചി

ഉണ്ണിയപ്പം പ്രഥമൻ (ഉണ്ണിയപ്പപ്പായസം)

ഉണ്ണിയപ്പം പ്രഥമൻ (ഉണ്ണിയപ്പപ്പായസം)

ചേരുവകൾ

  • പച്ചരി - 1 കപ്പ്
  • ശർക്കര ചിരകിയത് - 1 കപ്പ്
  • തേങ്ങാ ചിരകിയത് - 1 കപ്പ്
  • പഴം - ചെറുത് - 2 /വലുത് - 1
  • ഏലക്ക - ഒരു നുള്ള്
  • കൊട്ടത്തേങ്ങ ചെറിയ കഷ്ണങ്ങൾ ആക്കിയത് (തേങ്ങാക്കൊത്ത്) - 1 കപ്പ്
  • നെയ്യ് ആവശ്യത്തിന്
  • കറുത്ത എള്ള് - 1/2 ടീസ്പൂണ്
  • തേങ്ങാപ്പാൽ - 1 കപ്പ്
  • ശർക്കരപ്പാവ് - 1 കപ്പ്

തയ്യാറാക്കുന്ന വിധം

അരിയും ശർക്കരയും വെള്ളം ചേർക്കാതെ അരക്കുക. അരയാനുള്ള വെള്ളം ശർക്കരയിൽ നിന്നും കിട്ടും. പകുതി അരയുന്പോൾ തേങ്ങാ ചേർത്ത് അരക്കുക. പിന്നെ പഴം ചേര്‍ത്ത് അരക്കുക .ഈ മാവ് ഒരു ഒരു മണിക്കൂർ പുളിക്കാന്‍ വെക്കുക. ഒരു ചീനച്ചട്ടിയിൽ നെയ്യ് ഒഴിച്ച് തേങ്ങാക്കൊത്തു വറുത്തെടുക്കുക, അതിനു ശേഷം എള്ള് വറുത്തതും ഏലക്കാപൊടിയും മാവിൽ ചേർക്കുക.

ഉണ്ണിയപ്പം പാൻ (കാരോലപ്പ പാത്രം )ചൂടാക്കി നെയ് അല്ലെങ്കിൽ എണ്ണ ഒഴിച്ച് കുറച്ചു മാവൊഴിച്ചു രണ്ടു ഭാഗവും നല്ല ബ്രൗൺ നിറത്തിൽ ഫ്രൈ ചെയ്തു എടുക്കുക. ഒരു പാത്രത്തിൽ ശർക്കരപ്പാവ് എടുത്തു ചൂടാക്കുക. അതിനു ശേഷം തേങ്ങാപ്പാൽ കുറച്ചു വെള്ളം ചേർത്ത് ശർക്കരപ്പാവിൽ ഒഴിച്ച് പകുതി കുറുകുന്നത് വരെ ഇളക്കുക. ഉണ്ടാക്കിവച്ചിരിക്കുന്ന ഉണ്ണിയപ്പം മുഴുവനായോ അതോ കഷ്ണങ്ങൾ ആക്കിയോ അതിലേക്കു ഇടുക കുറച്ചു നേരം ചെറുതീയിൽ വെക്കുക. സ്ടൌവിൽ നിന്നും ഇറക്കിവച്ചതിനു ശേഷം ബാക്കിയുള്ള തേങ്ങാപ്പാൽ ചേർക്കുക(വെള്ളം ചേർക്കാതെ).

തേങ്ങാക്കൊത്തും എള്ളും ചേർത്ത് അലങ്കരിച്ചു ചൂടോടെയോ തണുപ്പിച്ചോ കഴിക്കാവുന്നതാണ്.

↑ top