≡ ഏപ്രില്‍ 2016 ലക്കം
കവിത

പുഴ

കാത്തിരിപ്പൊരുപാടു കണ്ട കടവാണ്
ഒറ്റപ്പെടലിന്റെ ഉച്ഛസ്ഥായിയിൽ
പുഴയുടെ ആഴിയിലേക്കെടുത്തു ചാടി
ആത്മാഹുതി ചെയ്തത്...
കെട്ടറ്റ വള്ളവും തല ചായ്ച്ച ചായ്പ്പും
കണ്ണിൽ നിന്ന് മറഞ്ഞപ്പോഴാണ്
കടത്തുകാരൻ വരണ്ടു വിണ്ട -
പങ്കായം നെഞ്ചോടടുക്കി
കടവിരുന്നിടത്തൊരു ശിലാ സ്മാരകമായത് ...
ആശയും ആശ്രയവും ഞെട്ടറ്റു പോയ
ആ ശിലയുടെ നിത്യ ദുഃഖത്തിൽ
മനമലിഞ്ഞത്രേ..
അവസാന ശ്വാസത്തിനൽപ്പം മുൻപ്
കണ്ണീരുറവ കടത്തുകാരന്റെ കാൽക്കലെ
മണൽക്കുഴിയിൽ വെച്ചിട്ട്
പുഴയൊരു പെയ്യാ മേഘമായി
പറന്നു പോയത്...!!

↑ top